Today: 01 Jul 2025 GMT   Tell Your Friend
Advertisements
ട്രംപിന്റെ കണ്ണ് യുക്രെയ്നിലെ ലിഥിയം നിക്ഷേപത്തില്‍
Photo #1 - Europe - Otta Nottathil - ukraine_lithium_trump_deal
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലിഥിയം റിസര്‍വ് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണ് യുക്രെയ്നിലെ പോളോഖിവ്സ്കെയും കോപാങ്കിയും. യുക്രെയ്നുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കരാറാണ് ഈ ലിഥിയം കരാര്‍. എന്നാല്‍, ഇതു വരെ യുക്രെയ്നും യുഎസിനും അഭികാമ്യമായ ഒരു ലിഥിയം കരാര്‍ രൂപീകരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ തുടരുന്നതിനായി വാഷിങ്ടണിലേയ്ക്ക് കീവ് ഒരു ചര്‍ച്ചാ സംഘത്തെ അയച്ചിരിക്കുകയാണ്.

ഇപ്പോഴൊന്നുമല്ല, 1970കള്‍ മുതല്‍ക്കേ യുക്രെയ്നില്‍ ലിഥിയം കരുതല്‍ ശേഖരമുണ്ട് എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍, പോളോഖിവ്സ്കെയ്ക്കും കോപാങ്കിയ്ക്കും താഴെയുള്ള നിക്ഷേപം മാത്രമാണ് ആധുനിക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍റെ കാലത്താണ് യുക്രെയ്നില്‍ വന്‍ തോതില്‍ ലിഥിയം നിക്ഷേപമുണ്ട് എന്ന് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ യുക്രെയ്നില്‍ ലിഥിയം ഖനനം ചെയ്തിട്ടില്ല. പ്രത്യക്ഷത്തില്‍ ഖനികളൊന്നും ഈ രാജ്യത്ത് എവിടെയും കാണാനില്ല.

2017ലാണ് യുക്രെയ്നിയന്‍ ഖനന കമ്പനിയായ യുകെആര്‍ ലിഥിയം മൈനിങ് ന് പോളോഖിവ്സ്കെയില്‍ ഖനനാനുമതി ലഭിച്ചത്. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങളില്‍ കണ്ടെത്തിയ 2028~20 കാലത്തെ കണക്കു പ്രകാരം ഏകദേശം 40 ദശലക്ഷം ടണ്‍ ലിഥിയമാണ് പോളോഖിവ്സ്കെ എന്ന കൊച്ചു ഗ്രാമത്തിന്‍റെ ഭൂഗര്‍ഭത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഇതാകട്ടെ, യൂറോപ്പിലെ എല്ലായിടത്തുമുള്ള ലിഥിയം നിക്ഷേപങ്ങളെക്കാള്‍ വലുതാണ്. ഇക്കാരണത്താലാണ് ട്രംപ് യുക്രെയിനിന്‍റെ ലിഥിയം നിക്ഷേപത്തില്‍ കണ്ണു വച്ചത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ ചില ഭൗമാന്തര്‍ മേഖലകളില്‍ നിന്ന് പ്രതിവര്‍ഷം 1.5 ദശലക്ഷം ടണ്‍ ലിഥിയം അയിര് വച്ച് 20 വര്‍ഷത്തേയ്ക്കു ഖനനം ചെയ്യാന്‍ സാധിക്കുമെന്നാണ് യുകെആര്‍ മൈനിങ് കമ്പനി പറയുന്നത്. പോളോഖിവ്സ്കെ നിക്ഷേപം യുക്രെയ്നിയന്‍ ജനതയുടേതാണ് എന്നും അത് ചൂഷണം ചെയ്യാനുള്ള അവകാശത്തിനായി കമ്പനി ഏകദേശം 2.6 ബില്യണ്‍ യൂറോ നല്‍കിയിട്ടുണ്ടെന്നുമാണ് മാര്‍ച്ചില്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്ററ് ചെയ്ത ഒരു വിശദീകരണം. ഖനനം തൊഴിലവസരങ്ങളും ഉയര്‍ച്ചയും കൊണ്ടു വരുന്നതോടൊപ്പം കടുത്ത ജലക്ഷാമം പോലുള്ള വന്‍ പാരിസ്ഥിതികാഘാതങ്ങളെ കുറിച്ചുള്ള ഭയവും ഇവര്‍ക്കുണ്ട്.

യുകെആര്‍ ലിഥിയം മൈനിങിന്‍റെ പ്രാഥമിക സാധ്യതാ പഠനം പൂര്‍ത്തിയായി. അന്തിമ സാധ്യതാ പഠനം ഇപ്പോള്‍ ആസൂത്രണം ചെയ്തുകൊണ്ട് ഇരിക്കുകയാണ്.

ഇതു വരെ യുക്രെയ്നില്‍ ആകെ നാലു ലിഥിയം അയിര് നിക്ഷേപങ്ങള്‍ പര്യവേഷണം ചെയ്തിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ഇപ്പോള്‍ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന മേഖലയിലാണ്~ സപ്പോരിജിയയിലെ ക്രുത ബാല്‍ക്ക, ഡൊനെറ്റ്സ്കിലെ ഷെവ്ചെങ്കോ റിസര്‍വ് എന്നിവയാണവ.

മധ്യ യുക്രെയ്നിലുള്ള രണ്ടെണ്ണത്തില്‍ ഒന്ന്പോ ളോഖിവ്സ്കെയ്ക്കും കോപാങ്കിയ്ക്കും സമീപവും മറ്റൊന്ന് ഡോബ്രയ്ക്കു സമീപവുമാണ്.

ഡോബ്ര റിസര്‍വ് ഭൂപടം നിര്‍മിച്ചത് സോവിയറ്റ് കാലഘട്ടത്തിലാണ്. ഡോബ്രയെ കുറിച്ച് സമീപകാല ഗവേഷണങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പോളോഖിവ്സ്കെ നിക്ഷേപത്തെക്കാള്‍ ഇരട്ടി വലുതായിരിക്കും എന്നാണ് പ്രമുഖ യുക്രെയ്നി ജിയോളജിസ്ററുകളുടെ വിലയിരുത്തല്‍.

ഈ ഡോബ്ര റിസര്‍വില്‍ ട്രംപ് തുറുപ്പു ചീട്ടാക്കി ഇറക്കിയിരിക്കുന്നത് തന്‍റെ സ്വകാര്യ സുഹൃത്തായ യുഎസ് ശതകോടീശ്വരന്‍ റൊണാള്‍ഡ് ലോഡറുമായി പങ്കാളിയായിട്ടുള്ള ഐറിഷ് കമ്പനിയായ ടെക്മെറ്റിനെയാണ്. ഡോബ്ര റിസര്‍വില്‍ ടെക്മെറ്റ് താല്‍പര്യം അറിയിച്ചു കഴിഞ്ഞു. ഈ പദ്ധതി നടപ്പായാല്‍ അടുത്തു കിടക്കുന്ന പോളോഖിവ്സ്കെ ഗ്രാമത്തിലും ചലനങ്ങളുണ്ടാകും എന്നാണ് യുക്രെയ്ന്‍ കരുതുന്നത്.
- dated 16 Apr 2025


Comments:
Keywords: Europe - Otta Nottathil - ukraine_lithium_trump_deal Europe - Otta Nottathil - ukraine_lithium_trump_deal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hungary_warns_against_nato_membership_for_ukraine
യുക്രെയ്ന്‍ നാറ്റോയില്‍ ചേര്‍ന്നാല്‍ മൂന്നാം ലോകയുദ്ധം ഉറപ്പെന്ന് ഹംഗറി Recent or Hot News
തുടര്‍ന്നു വായിക്കുക
iran_looks_for_suspected_french_spy_woman_journalist
ചാരവൃത്തി നടത്തിയെന്ന് സംശയം: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയെ കുടുക്കാന്‍ ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_on_russia_us_relation
റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_imposes_smoking_ban_on_beaches_JUne_29_2025
ഫ്രാന്‍സ് ഞായറാഴ്ച മുതല്‍ ബീച്ചുകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us